ന്യൂഡൽഹി :രാജ്യത്ത് 24 മണിക്കൂറിനിടെ 1,59,632 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 327 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ ജീവഹാനി 4,83,790 ആയി.
രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 5,90,611 ആണ്. 40,863 പേർ കൂടി കൊവിഡ് മുക്തരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 3,44,53,603 ആയി. രാജ്യവ്യാപകമായി നൽകിയ വാക്സിന് ഡോസുകളുടെ എണ്ണം 151.58 കോടി കവിഞ്ഞു.
ALSO READ:സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ രോഗബാധിതർ 328
അതേസമയം രാജ്യത്ത് 3,623 പേര്‍ക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതില്‍ 1,409 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 1009 ആയി. ഡൽഹി 513, കർണാടക 441, രാജസ്ഥാൻ 379, കേരളം 333, ഗുജറാത്ത് 204 എന്നിങ്ങനെയാണ് രോഗബാധിതർ.