ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,842 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,38,13,903 ആയി. 244 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,48,817 ആയി ഉയർന്നു.
രോഗം ഭേദമായവരുടെ എണ്ണം 3,30,94,529 ആയി ഉയർന്നു. ആകെ രോഗമുക്തി നിരക്ക് 97.87 ആണ്. നിലവിൽ സജീവരോഗികളുടെ എണ്ണം 2,70,557 ആണ്. തുടർച്ചയായ 199 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ കണക്കാണിത്.
ALSO READ: വാക്‌സിനേഷനില്‍ റെക്കോഡ് ; രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തത് 90 കോടിയിലേറെ ഡോസുകള്‍
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 13,217 കൊവിഡ് കേസുകളും 121 മരണവും റിപ്പോർട്ട് ചെയ്‌തു. രാജ്യത്ത് ഇതുവരെ നൽകപ്പെട്ട വാക്‌സിൻ ഡോസുകളുടെ എണ്ണം 90.51 കോടി കവിഞ്ഞു.
ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഒക്‌ടോബർ രണ്ട് വരെ മൊത്തം 57,32,60,724 സാമ്പിളുകളാണ് പരിശോധിച്ചത്. അവയിൽ ശനിയാഴ്‌ച മാത്രം പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 12,65,734 ആണ്.