ന്യൂഡൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,667 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,21,56,493 ആയി ഉയർന്നു. 478 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 4,30,732 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടർച്ചയായ 48ാം ദിവസമാണ് രാജ്യത്ത് 50,000ത്തിൽ താഴെ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,446 സജീവ കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 3,87,673 ആണ്. ഇത് ആകെ രോഗികളുടെ 1.21 ശതമാനമാണ്. അതേസമയം രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയർന്നു. രാജ്യത്ത് ഇതുവരെ 49,17,00,577 സാമ്പിളുകൾ പരിശോധിച്ചു. ഇവയിൽ വെള്ളിയാഴ്‌ച മാത്രം പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 22,29,798 ആണ്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനമാണ്. തുടർച്ചയായ 19ാം ദിവസമാണ് ടിപിആർ മൂന്ന് ശതമാമനത്തിൽ താഴെ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനമാണെന്നും മന്ത്രാലയം അറിയിച്ചു.