ഹൈദരാബാദ് :രാജ്യത്ത് 24 മണിക്കൂറിനിടെ41,195 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,20,77,706 ആയി.
490 മരണം കൂടി രേഖപ്പെടുത്തിയതോടെ ജീവഹാനി സംഭവിച്ചവരുടെ ആകെ എണ്ണം 4,29,669 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്.
ALSO READ:വീണ്ടും ഉയർന്ന് COVID 19 : രാജ്യത്ത് 38,353 പേർക്ക് കൂടി രോഗബാധ ; 497 മരണം
നിലവില്‍ രാജ്യത്തെ ആകെ സജീവരോഗികളുടെ എണ്ണം 3,87,987 ആണ്. ഐസിഎംആർ നൽകുന്ന കണക്കനുസരിച്ച് രാജ്യത്ത് 48,73,70,196 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. ഇവയിൽ ഓഗസ്റ്റ് 11ന് മാത്രം പരിശോധിച്ചത് 21,24,953 സാമ്പിളുകളാണ്.