ന്യൂഡൽഹി :രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. 24 മണിക്കൂറിനിടെ രാജ്യത്ത് 38,353 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 497 മരണമാണ് ബുധനാഴ്‌ച റിപ്പോർട്ട് ചെയ്‌തത്. പ്രതിദിന കൊവിഡ് നിരക്ക് 2.16% ആണ്.
രാജ്യത്തെ ആകെ സജീവ രോഗികളുടെ എണ്ണം 3,86,351 ആണ്. 140 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കൂടാതെ ആകെ കൊവിഡ് രോഗികളുടെ 1.21% ശതമാനമാണ് സജീവരോഗികളെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം 24 മണിക്കൂറിനിടെ 40,013 പേർ കൂടി രോഗമുക്തി നേടി. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണ് ബുധനാഴ്‌ച റിപ്പോർട്ട് ചെയ്‌തത്. 97.45% ആണ് രോഗമുക്തി നിരക്ക്.
ALSO READ:രാജ്യത്ത് 28,204 പേർക്ക് കൂടി COVID 19 ; 5 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്
ഐസിഎംആർ നർകുന്ന വിവരമനുസരിച്ച് ഓഗസ്റ്റ് ഒമ്പത് വരെ രാജ്യത്ത് 48.50 കോടി (48,50,56,507) സാമ്പിളുകൾ പരിശോധിച്ചു. ഇവയിൽ ബുധനാഴ്‌ച മാത്രം 17,77,962 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ നൽകിയ വാക്‌സിൻ ഡോസുകളുടെ എണ്ണം 51.90 കോടി കടന്നതായി മന്ത്രാലയം വ്യക്തമാക്കി.