കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 28,204 പേർക്ക് കൂടി COVID 19 ; 5 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക് - covid news

രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,19,98,158 ആയി. 373 മരണം കൂടി കൊവിഡ് മൂലമെന്ന് കണ്ടെത്തിയതോടെ ആകെ മരണം 4,28,682.

India COVID-19 tracker  India COVID state wise report  India COVID data  India coronavirus count  India COVID death  India COVID recovery rate  INDIA COVID UPDATES  ഇന്ത്യ കൊവിഡ്  ഇന്നത്തെ കൊവിഡ് വാർത്ത  രാജ്യത്തെ കൊവിഡ്  കൊവിഡ് പുതിയ വാർത്ത  covid news  latest covid news  india covid news  കൊവിഡ്  കൊവിഡ് വാർത്ത  covid news  covid
രാജ്യത്ത് 28,204 പേർക്ക് കൂടി COVID19; അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്

By

Published : Aug 10, 2021, 11:15 AM IST

ഹൈദരാബാദ് :രാജ്യത്ത് 24 മണിക്കൂറിനിടെ 28,204 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 147 ദിവസങ്ങൾക്ക് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,19,98,158 ആയി.

373 മരണം കൂടി കൊവിഡ് മൂലമെന്ന് കണ്ടെത്തിയതോടെ ജീവഹാനി സംഭവിച്ചവരുടെ ആകെ എണ്ണം 4,28,682 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഐസിഎംആർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഓഗസ്റ്റ് ഒമ്പത് വരെ രാജ്യത്ത് 48,32,78,545 സാമ്പിളുകൾ പരിശോധിച്ചു. ഇവയിൽ തിങ്കളാഴ്‌ച മാത്രം പരിശോധിച്ചത് 15,11,313 സാമ്പിളുകളാണ്.

ALSO READ:തമിഴ്‌നാട്ടിൽ 60ന് മുകളിൽ പ്രായമുള്ള 27.6 % ആളുകൾക്ക് വാക്‌സിൻ വിമുഖതയെന്ന് പഠനം

അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഓഫ്‌ലൈൻ ക്ലാസുകൾക്കായി സ്‌കൂളുകൾ വീണ്ടും തുറക്കുമെന്ന് സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചു.

പത്താം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സ്‌കൂളുകൾ വീണ്ടും തുറക്കാൻ ഡൽഹി സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിലാണിത്. എന്നാൽ കേരളത്തിൽ രോഗബാധ കുറയാതെ തുടരുന്നതിനാൽ സ്‌കൂളുകൾ തുറക്കുന്നത് വൈകിയേക്കുമെന്നാണ് സൂചന.

ABOUT THE AUTHOR

...view details