കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 67,208 പേര്‍ക്ക് കൂടി കൊവിഡ്, 2,330 മരണം - ഇന്ത്യയിലെ കൊവിഡ് കണക്ക്

8,26,740 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

India Covid updates  india covid news  covid in india news  കൊവിഡ് ഇന്ത്യ വാർത്തകള്‍  ഇന്ത്യയിലെ കൊവിഡ് കണക്ക്  ഇന്നത്തെ കൊവിഡ് കണക്ക്
കൊവിഡ്

By

Published : Jun 17, 2021, 9:55 AM IST

Updated : Jun 17, 2021, 10:26 AM IST

ന്യൂഡൽഹി: രാജ്യത്ത് 67,208 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ്‌ ബാധിച്ചവരുടെ എണ്ണം 2,97,00,313 ആയി. 1,03,570 രോഗികള്‍ 24 മണിക്കൂറിനിടെ രോഗം ഭേദമായി ആശുപത്രി വിട്ടു.

ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 2,84,91,670 ആയി. 8,26,740 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 2,330 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 3,81,903 ആയി.

also read:കൊവിഡ് ടെസ്റ്റ് കിറ്റ് ഇനി ആമസോണിലും ; ചെയ്യേണ്ടത് ഇത്രമാത്രം

ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുന്നത് ഏറെ ആശ്വാസമാണ്. 24 മണിക്കൂറിനിടെ 19,31,249 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 3.48 ശതമാനമാണ് രോഗനിരക്ക്. തുടര്‍ച്ചയായ പത്താം ദിവസമാണ് നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ നില്‍ക്കുന്നത്.

ഇതുവരെ 38,52.38,220 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗമുക്തി നിരക്ക് 95.93 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. 26,55,19,251 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വാക്‌സിൻ നൽകിയത്.

Last Updated : Jun 17, 2021, 10:26 AM IST

ABOUT THE AUTHOR

...view details