ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 72,330 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 40,382 പേർ രോഗമുക്തി നേടി. 459 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,22,21,665 ആയി. 5,84,055 ആണ് സജീവ കേസുകൾ.
രാജ്യത്ത് 72,330 പുതിയ കൊവിഡ് കേസുകൾ - പുതിയ കൊവിഡ് കേസുകൾ
0,382 പേർ രോഗമുക്തി നേടി. 459 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.
![രാജ്യത്ത് 72,330 പുതിയ കൊവിഡ് കേസുകൾ India Covid updates രാജ്യത്ത് 72,330 പുതിയ കൊവിഡ് കേസുകൾ India Covid പുതിയ കൊവിഡ് കേസുകൾ കൊവിഡ് കേസുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11234583-402-11234583-1617251835236.jpg)
കൊവിഡ് കേസുകൾ
അതേസമയം, രാജ്യത്തുടനീളം 6,51,17,896 പേർക്ക് കൊവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്ന് മുതൽ 45 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ നൽകും. രാജ്യത്ത് ജനുവരി 16 മുതലാണ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. രണ്ടാം ഘട്ടം മാർച്ച് ഒന്നിന് ആരംഭിച്ചു. കൊവിഡ് കേസുകളിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വർദ്ധനവുണ്ടായതായി കേന്ദ്ര സർക്കാർ ചൊവ്വാഴ്ച വ്യക്തമാക്കി.
Last Updated : Apr 1, 2021, 10:38 AM IST