ന്യൂഡൽഹി :രാജ്യത്ത് 4041 പേർക്ക് കൂടി കൊവിഡ്. 84 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിദിന വർധനവ് 4000 കടക്കുന്നത്. 10 മരണങ്ങളും 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 524651 ആയി. നിലവിൽ 21177 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
രാജ്യത്ത് 4041 പേർക്ക് കൂടി കൊവിഡ് ; 10 മരണം - രാജ്യത്തെ കൊവിഡ് മുക്തി
84 ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിദിന കൊവിഡ് കേസുകള്‍ 4000 കടക്കുന്നത്

രാജ്യത്ത് 4041 പേർക്ക് കൂടി കൊവിഡ്; 10 മരണം
4,31,68,585 പേർക്ക് ഇതുവരെ രോഗം ബാധിച്ചു. പുതിയതായി റിപ്പോർട്ട് ചെയ്‌ത മരണങ്ങളിൽ ആറ് പേർ കേരളത്തിൽ നിന്നുള്ളവരാണ്. 2 പേർ ഡൽഹി സ്വദേശികളും, മഹാരാഷ്ട്രയിൽ നിന്നും, നാഗലാഡി നിന്നും ഒരോരുത്തരും പുതിയ കണക്കിൽ ഉള്‍പ്പെടുന്നു. 0.95 ശതമാനമാണ് നിലവിലെ രോഗബാധ നിരക്ക്. 98.74 ശതമാനമാണ് രോഗമുക്തി.