ന്യൂഡല്‍ഹി:രാജ്യത്ത് 6,396 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,29,51,556 ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 201 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,14,589 ആയി.
69,897 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 7,255 പേര്‍ക്ക് ഭേദമായി. ഇതോടെ 4,23,67,070 പേർ ഇതുവരെ രോഗമുക്തി നേടി. ഇപ്പോള്‍ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98.64 ആണ്.