ന്യൂഡൽഹി:രാജ്യത്ത് മൂന്നാം തരംഗത്തിൽ കൊവിഡ് കേസുകളിൽ കുറവ് വരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.09 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്‌ചയെ അപേക്ഷിച്ച് പുതിയ കേസുകളിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. കേസുകൾ കുറയുന്നുണ്ടെങ്കിലും കൊവിഡ് മരണങ്ങളിൽ വർധനവുണ്ടാകുന്നുണ്ട്.
24 മണിക്കൂറിനിടെ 959 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ ആഴ്‌ചയേക്കാൾ 41% വർധനവാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് മരണങ്ങളിൽ ഉണ്ടായിരിക്കുന്നത്. നിലവിൽ 18,31,268 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്.
94.37 ശതമാനമാണ് രോഗമുക്തി നിരക്ക്. 15.75 ആണ് പോസിറ്റിവിറ്റി നിരക്ക്. 16.4 ശതമാനമായിരുന്നു ഞായറാഴ്‌ച റിപ്പോർട്ട് ചെയ്‌ത പോസിറ്റിവിറ്റി നിരക്ക്.