കേരളം

kerala

ETV Bharat / bharat

ഇന്ത്യയില്‍ 1.61 ലക്ഷം പുതിയ കൊവിഡ് രോഗികള്‍ - ഇന്നത്തെ കൊവിഡ് കണക്ക്

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,36,89,453 ആയി ഉയർന്നു. 12,64,698 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്.

India covid update  covid in india today  covid latest news  കൊവിഡ് വാര്‍ത്തകള്‍  ഇന്നത്തെ കൊവിഡ് കണക്ക്  ഇന്ത്യയിലെ കൊവിഡ് കണക്ക്
ഇന്ത്യയില്‍ 1.61 ലക്ഷം പുതിയ കൊവിഡ് രോഗികള്‍

By

Published : Apr 14, 2021, 2:19 AM IST

ന്യൂഡൽഹി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,61,736 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,36,89,453 ആയി ഉയർന്നു. 12,64,698 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 879 രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ആകെ 1,71,058 പേരാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

പ്രതിദിനം രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികള്‍ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,212 പുതിയ രോഗികളും 281 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. 7,898 കേസുകൾ മുംബൈയിൽ മാത്രം റിപ്പോർട്ട് ചെയ്തു. ആകെ 5,35,017 പേര്‍ക്കാണ് മുംബൈയില്‍ രോഗം ബാധിച്ചത്. പുനെ ജില്ലയിൽ 10,112 പേര്‍ക്ക് കൂടി വൈറസ്‌ ബാധ സ്ഥിരീകരിച്ചു. നഗരത്തിലെ ആകെ കേസുകളുടെ എണ്ണം 6,68,126 ആയി.

15,121 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ ഛത്തിസ്‌ഗഡിലെ കൊവിഡ് രോഗികളുടെ എണ്ണം 4,71,994 ആയി. 109 പേര്‍ മരിക്കുകയും ചെയ്‌തു. രാജ്യ തലസ്ഥാനത്ത് രോഗികളുടെ എണ്ണം 7,50,156 ആയി ഉയർന്നു. 11,436 മരണവും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തു. 43,510 പേരാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.

കര്‍ണാടകയില്‍ 8,778 പേര്‍ക്ക് കൂടി വൈറസ്‌ ബാധിച്ചിട്ടുണ്ട്. ഇതില്‍ 5,500 കേസുകളും റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത് ബെംഗളൂരുവിലാണ്. 6,079 പേര്‍ രോഗമുക്തി നേടുകയും 67 രോഗികള്‍ മരിക്കുകയും ചെയ്‌തു. ആകെ 10,83,647 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. ഇതില്‍ 78,617 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 6,984 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോടെ തമിഴ്‌നാട്ടിലെ വൈറസ് ബാധിതരുടെ എണ്ണം 9,47,129 ആയി. ഇതില്‍ 49,985 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 18 പേര്‍ മരിക്കുകയും ചെയ്‌തു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,690 പുതിയ രോഗികളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ആകെ 3,60,206 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്. രാജസ്ഥാനിൽ ചൊവ്വാഴ്ച 5,528 പുതിയ രോഗികളും റിപ്പോര്‍ട്ട് ചെയ്തു. 1,251 പേര്‍ രോഗമുക്തി നേടുകയും 28 രോഗികള്‍ മരിക്കുകയും ചെയ്‌തു. 3,75,092 പേര്‍ക്ക് രോഗം ബാധിച്ച സംസ്ഥാനത്ത് 36,441 രോഗികളാണ് ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details