ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത് 68,020 കൊവിഡ് കേസുകൾ. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1.20 കോടി കടന്നു. 291 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,61,843 ആയി ഉയർന്നു. ഇതുവരെ 1,13,55,993 പേർ രോഗമുക്തി നേടി. 32,231 പേരാണ് പുതിയതായി രോഗമുക്തി നേടിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5,21,808 പേർ ചികിത്സയിൽ തുടരുന്നു. 9,13,319 സാമ്പിളുകളാണ് ഞായറാഴ്‌ച പരിശോധിച്ചത്. ഇതുവരെ 24,18,64,161 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.
രാജ്യത്ത് 68,020 പുതിയ കൊവിഡ് കേസുകൾ; 291 മരണം - മഹാരാഷ്‌ട്ര ലോക്ക്ഡൗൺ
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1.20 കോടിയിലധികമായി. ഇതുവരെ 1,13,55,993 പേർ രോഗമുക്തരായി
രാജ്യത്ത് 68,020 പുതിയ കൊവിഡ് കേസുകൾ; 291 മരണം
മഹാരാഷ്‌ട്രയിൽ 40,414 പുതിയ കൊവിഡ് കേസുകളും 108 മരണവും റിപ്പോർട്ട് ചെയ്‌തു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക്‌ഡൗണിന് തയ്യാറെടുക്കണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആരോഗ്യവകുപ്പിനും കൊവിഡ് ടാസ്‌ക് ഫോഴ്‌സിനും നിർദേശം നൽകി. അതേസമയം ഡൽഹിയിൽ രണ്ടാംഘട്ട ലോക്ക്‌ഡൗൺ ഏർപ്പെടുത്തുന്നത് പരിഹാരമല്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്‌ൻ പറഞ്ഞു. കഴിഞ്ഞ ലോക്ക്‌ഡൗൺ കൊണ്ട് പ്രയോജനം ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Last Updated : Mar 29, 2021, 12:33 PM IST