ന്യൂഡൽഹി:ഇന്ത്യയിൽ 18,855 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,07,20,048 ആയി ഉയർന്നു. 20,746 പേർ കൂടി രോഗമുക്തി നേടിയപ്പോൾ 1,71,686 പേർ ചികിത്സയിൽ തുടരുന്നു. ആകെ 1,03,94,352 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 163 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,54,010 ആയി. 29,28,053 മുൻനിര ആരോഗ്യപ്രവർത്തകർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു.
രാജ്യത്ത് 18,855 പുതിയ കൊവിഡ് രോഗികൾ; 163 മരണം
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,07,20,048
രാജ്യത്ത് 18,855 പുതിയ കൊവിഡ് രോഗികൾ; 163 മരണം
19,50,81,079 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. 7,42,306 സാമ്പിളുകൾ പുതിയതായി പരിശോധിച്ചു. രാജ്യത്തെ സജീവ കേസുകളിൽ 78 ശതമാനവും കേരളം, മഹാരാഷ്‌ട്ര, ഉത്തർപ്രദേശ്, കർണാടക, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. അരുണാചൽ പ്രദേശിൽ 99.58 ശതമാനം, ഒഡിഷയിൽ 99.07 ശതമാനം, ദാദ്ര, നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിൽ 99.79 എന്നിങ്ങനെയാണ് കൂടിയ രോഗമുക്തി നിരക്ക്. കേരളത്തിന്‍റെ രോഗമുക്തി നിരക്ക് 91.61 ശതമാനമാണ്.
Last Updated : Jan 29, 2021, 11:10 AM IST