ന്യൂഡല്‍ഹി :രാജ്യത്ത് 27,553 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 284 പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. അതിനിടെ ഭീതി ഉയര്‍ത്തി രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1,525 ആയി. മഹാരാഷ്ട്രയിലാണ് ജനിതക മാറ്റം വന്ന അതിതീവ്ര വൈറസായ ഒമിക്രോണ്‍ വൈറസ് ഏറ്റവും കൂടുതല്‍ പടരുന്നത്. ഇവിടെ ഇതുവരെ 460 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഭീതി ഉയര്‍ത്തി ഒമിക്രോണ്‍ ; രാജ്യത്ത് 27,553 പേര്‍ക്ക് കൂടി കൊവിഡ് - ഇന്ത്യയിലെ കൊറോണ കണക്ക്
ഭീതി ഉയര്‍ത്തി രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 1,525 ആയി
Also Read: Kerala Covid Updates : സംസ്ഥാനത്ത് 2,435 പേര്‍ക്ക് കൂടി കൊവിഡ്, 2,704 പേര്‍ക്ക് രോഗമുക്തി
ഡല്‍ഹിയില്‍ 351 കേസുകളും രജിസ്റ്റര്‍ ചെയ്തു. അതിനിടെ രാജ്യത്ത് 9,249 പേര്‍ 24 മണിക്കുറിനിടെ കൊവിഡില്‍ നിന്ന് മുക്തരായി. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് മുക്തരുടെ എണ്ണം 3,42,84,561 കടന്നു. 1,22,801 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 25,75,225 ഡോസ് വാക്സിനാണ് കഴിഞ്ഞ മണിക്കൂറുകളില്‍ നല്‍കിയത്. ഇതോടെ വാക്സിന്‍ വിതരണം 1,45,44,13,005 കോടി ഡോസ് കടന്നു. 68 കോടി ടെസ്റ്റുകളാണ് ഇതുവരെ രാജ്യത്ത് നടത്തിയത്.