ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളിൽ കുറവ്. 24 മണിക്കൂറിൽ 2.38 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 17,36,628 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
കൊവിഡ് കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിൽ 2.38 ലക്ഷം രോഗികൾ - കൊവിഡ് കേസുകൾ
രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 8,891 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തേക്കാൾ 8.31% വർധനവാണ് ഒമിക്രോൺ കേസുകളിൽ 24 മണിക്കൂറിനിടെ ഉണ്ടായിരിക്കുന്നത്.
കൊവിഡ് കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിൽ 2.38 ലക്ഷം രോഗികൾ
24 മണിക്കൂറിനിടെ 1,57,421 പേർക്ക് കൂടി രോഗം ഭേദമായതോടെ കൊവിഡ് ഭേദമായവരുടെ ആകെ എണ്ണം 3,53,94,882 ആയി. അതിനിടെ രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 8,891 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തേക്കാൾ 8.31% വർധനവാണ് ഒമിക്രോൺ കേസുകളിൽ 24 മണിക്കൂറിനിടെ ഉണ്ടായിരിക്കുന്നത്. രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ 158.04 പിന്നിട്ടുവെന്നും മന്ത്രാലയം അറിയിച്ചു.
Also Read: അബുദബി സ്ഫോടനം; തിരിച്ചടിച്ച് സൗദി, ഹൂതി ശക്തി കേന്ദ്രങ്ങളിൽ വ്യോമാക്രമണം