ന്യൂഡല്‍ഹി: പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ രാജ്യത്ത് ഇന്ന് കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 22,270 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനെ അപേക്ഷിച്ച് 14 ശതമാനത്തിന്‍റെ കുറവാണിത്. കഴിഞ്ഞ 24 മണിക്കൂറില്‍ 60,298 പേര്‍ കൊവിഡില്‍ നിന്ന് മുക്തരായി. 325 കൊവിഡ് മരണങ്ങളാണ് പുതുതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ആശ്വാസമായി രാജ്യത്തെ കൊവിഡ് കണക്ക്; പ്രതിദിന രോഗ നിരക്കില്‍ 14 ശതമാനത്തിന്‍റെ കുറവ് - ഇന്ത്യയിലെ പ്രതിദിന കൊവിഡ് കണക്ക്
22,270 പേര്‍ക്കാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് കണക്കില്‍ ആശ്വാസം; പ്രതിദിന കൊവിഡ് കേസുകളില്‍ 14 ശതാമനത്തിന്‍റെ കുറവ്
2,53,739 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി റേറ്റ് 1.8ശതമാനമാണ്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങള്‍ 5,11,230ആണ്. 4,20,37,536 പേര്‍ക്ക് ഇതുവരെ രാജ്യത്ത് കൊവിഡ് ഭേദമായി. 175.03കോടി കൊവിഡ് വാക്സിന്‍ ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്.
ALSO READ:സ്ത്രീ ഹോര്‍മാണായ ഈസ്ട്രജന്‍ കൊവിഡ് ഗുരുതരമാകുന്നത് തടയുമെന്ന് പഠനം