ന്യൂഡൽഹി:രാജ്യത്ത് 24,354 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,37,91,061 ആയി.
234 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 4,48,573 കടന്നു. 2,73,889 ആക്ടീവ് കേസുകളാണുള്ളത്. 3,30,68,599 പേര്‍ രോഗമുക്തരായി.
57,19,94,990 സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചത്. ഇതില്‍ 14,29,258 സമ്പിളുകള്‍ പരിശോധിച്ചത് കഴിഞ്ഞ 24 മണിക്കൂറിലാണെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ കുറിപ്പില്‍ വ്യക്തമാക്കി.
89.74 കോടി വാക്‌സിൻ ഡോസുകൾ രാജ്യത്ത് ഇതുവരെ നൽകിയിട്ടുണ്ട്.
Also Read: മോൻസന്‍റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ശില്‍പങ്ങളും വിഗ്രഹങ്ങളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു