ന്യൂഡല്‍ഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,260 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 83 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 5,21,264 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 13,445 സജീവകേസുകളാണുള്ളത്.
1,404 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തരായത്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 98.76 ശതമാനമായി ഉയര്‍ന്നു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.23 ശതമാനവും, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.24 ശതമാനവുമാണിപ്പോള്‍ രേഖപ്പെടുത്തിയത്.