ന്യൂഡൽഹി : 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി 19,740 കൊവിഡ് കേസുകളും 248 മരണവും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,39,35,309 കടന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,50,375 ആയി.
23,070 പേര്‍ കൂടി രോഗ മുക്തി നേടിയതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 2,36,643 ആയി കുറഞ്ഞു. 206 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവിലെ സജീവ കേസുകളുടെ നിരക്ക് 0.70 ശതമാനത്തില്‍ താഴെയാണ്.
Also Read: ആശിഷ് മിശ്ര അന്വേഷണസംഘത്തിന് മുന്നില്‍ ; മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാന്‍ എത്തിയത് പിന്‍വാതിലിലൂടെ
രാജ്യത്ത് ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 3,32,48,291ആയി ഉയര്‍ന്നു. നിലവിലെ രോഗമുക്തി നിരക്ക് 97.96 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.56 ശതമാനം റിപ്പോര്‍ട്ട് ചെയ്‌തു. പ്രതിവാര നിരക്ക് 1.62 ശതമാനമാണ്.
ആകെ 58.00 കോടി സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചിട്ടുള്ളത്. അതിൽ 13,85,706 സാമ്പിളുകള്‍ കഴിഞ്ഞ ദിവസമാണ് പരിശോധിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 94 കോടി (93,99,15,323) കടന്നു. 79,12,202 ഡോസ് വാക്‌സിനാണ് വെള്ളിയാഴ്‌ച രാജ്യത്ത് നൽകിയത്.