ന്യൂഡൽഹി: രാജ്യത്ത് 28,591 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 3,32,36,921ആയി. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 338 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. പുതിയ കൊവിഡ് കേസുകളിൽ 20,487 പേരും കേരളത്തിൽ നിന്നുള്ളവരാണ്. കേരളത്തിൽ മാത്രം 181 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
3,84,921 സജീവ കൊവിഡ് രോഗികളാണ് നിലവിലുള്ളത്. രാജ്യത്തെ ആകെ കൊവിഡ് മരണം 442,655 ആയി. രാജ്യത്ത് 24 മണിക്കൂറിൽ 34,848 പേർ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ 73.82 കോടി പിന്നിട്ടുവെന്നും സംസ്ഥാനങ്ങളുടെ അടുത്ത് 5.16 കോടി വാക്‌സിൻ വിതരണത്തിന് ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 57 കോടി വാക്‌സിൻ ഡോസുകൾ നിർമാണത്തിലുണ്ടെന്നും മന്ത്രാലയം അറിയിച്ചു.