ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,22,85,857 ആയി ഉയർന്നു.
Also Read: പെട്രോൾ വിലയിൽ മാറ്റമില്ല; ഡീസൽ വില ലിറ്ററിന് 22 പൈസ കുറഞ്ഞു

440 മരണം കൂടി കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയതോടെ ആകെ മരണസംഖ്യ 4,32,519 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 3,67,415 ആണ്. രോഗമുക്തി നിരക്ക് 97.52 ശതമാനത്തിൽ എത്തി.
ചൊവ്വാഴ്‌ച മാത്രം പരിശോധിച്ചത് 17,97,559 സാമ്പിളുകളാണ്. രാജ്യത്ത് ഇതുവരെ 49,84,27,083 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെ 55 ലക്ഷം കൊവിഡ് വാക്‌സിനുകളാണ് നൽകിയത്. രാജ്യത്ത് ഇതുവരെ 56.06 കോടി ഡോസ് വാക്‌സിനുകൾ വിതരണം ചെയ്‌തു.