ന്യൂഡല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആശ്വാസമേകി പുതിയ കണക്കുകള്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 25,166 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. 154 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കൊവിഡ് നിരക്കാണിത്.
കഴിഞ്ഞ ദിവസം 437 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് കൊവിഡ് മഹാമാരി മൂലം ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 4,32,079 ആയി. രാജ്യത്ത് ഇതുവരെ 3,22,50,679 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ കൊവിഡ് രോഗബാധിതരായവരുടെ എണ്ണം 3,69,846 ആയി. കഴിഞ്ഞ മൂന്നര മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.