ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,097 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 546 പേരാണ് കഴിഞ്ഞ ദിവസം മാത്രം കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ മരണനിരക്ക് 4,20,016 ആയി ഉയര്‍ന്നു.
ഇതുവരെ 3,12,32,159 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4,08,977 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,087 പേര്‍ കൂടി രോഗമുക്തി നേടിയതോടെ, ആകെ രോഗമുക്തരായവരുടെ എണ്ണം 3.05 കോടി കടന്നു. രോഗമുക്തി നിരക്ക് 97.35 ശതമാനമാണ്.