ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിൽ കൊവിഡ് ബാധിച്ച് മരിച്ചവര്‍ വെറും 560 പേര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 38,079 പേർക്കാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,10,64,908 ആയി. 560 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,13,091 ആയി.
India Covid -19: ഇന്ത്യയിൽ രോഗ ബാധിതർ കുറയുന്നു; 560 മരണം - കൊവിഡ് ബാധിതർ കുറയുന്നു
നിലവിൽ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4,24,025 ആണ്
ഇന്ത്യയിൽ കൊവിഡ് ബാധിതർ കുറയുന്നു; 38,079 പേർക്ക് കൊവിഡ്
നിലവിൽ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 4,24,025 ആണ്. 19,98,715 പേരുടെ സാമ്പിളുകൾ കൂടി ശേഖരിച്ചതോടെ ആകെ സാമ്പിളുകൾ ശേഖരിച്ചവരുടെ എണ്ണം 44,20,21,954 ആയി. 39.96 കോടി ഡോസ് വാക്‌സിനാണ് രാജ്യത്തിതുവരെ വിതരണം ചെയ്‌തത്.
also read:ജർമനിയിൽ നാശം വിതച്ച് കനത്ത മഴയും വെള്ളപ്പൊക്കവും