ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 62,480 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,97,62,793 ആയി ഉയർന്നു. ഇന്ത്യയിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.24 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.80 ശതമാനവുമാണ്.
88,977 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,85,80,647 ആയി. തുടർച്ചയായ 36-ാം ദിവസവവും രോഗമുക്തി നേടിയവരുടെ എണ്ണം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. ഇന്ത്യയിലെ രോഗമുക്തി നിരക്ക് നിലവിൽ 96.03 ശതമാനമാണ്.