ന്യൂഡല്‍ഹി: രാജ്യത്ത് 42,015 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 3,998 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 4,18,480 കടന്നു. 3,12,16,337 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിലെ ഡെത്ത് ഓഡിറ്റ് വിവരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ കണക്ക് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. മഹാരാഷ്‌ട്രയിൽ 2479 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 3509 കൊവിഡ് മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. 24 മണിക്കൂറിൽ 36,977 പേർ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,03,90,687 ആയി.