ന്യൂഡൽഹി : രാജ്യത്ത് 38,628 പേർക്ക് കൂടി COVID 19 രോഗബാധ. ഇതോടെ മൊത്തം കൊവിഡ് നിരക്ക് 3,18,95,385 ആയി. അതേസമയം 617 പേര്‍ക്ക് കൂടി ജീവഹാനിയുണ്ടായതോടെ രാജ്യത്തെ മൊത്തം മരണനിരക്ക് 4,27,371ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സജീവ കേസുകളുടെ എണ്ണം 4,12,153 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 3,10,55,861 ആയി വർധിച്ചു.
രാജ്യത്ത് 38,628 പേർക്ക് കൂടി COVID-19 ; മരണം 617 - കൊവിഡ്
രാജ്യത്തെ മൊത്തം കൊവിഡ് നിരക്ക് 3,18,95,385 ; രോഗമുക്തി നേടിയവര്‍ 3,10,55,861
രാജ്യത്ത് 38,628 പേർക്ക് COVID-19; മരണം 617
Also read:സെറത്തിന്‍റെ കോവോവാക്‌സ് ഒക്‌ടോബറിൽ ; കുട്ടികള്‍ക്കുള്ളത് 2022 ന്‍റെ ആദ്യപാദത്തില്‍
24 മണിക്കൂറിനിടെ 49,55,138 പേരാണ് രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത്. ഐസിഎംആറിന്‍റെ കണക്കുകൾ പ്രകാരം 47,83,16,964 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇതിൽ 17,50,081 സാമ്പിളുകൾ വെള്ളിയാഴ്ച മാത്രം പരിശോധിച്ചതാണ്.