ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 35,551 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 95,34,965 ആയി. 4,22,943 സജീവ രോഗ ബാധിതരാണ് നിലവിലുള്ളത്. 89,73,373 പേർക്ക് രോഗം ഭേദമായി. വൈറസ് ബാധിച്ച് 526 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,38,648 ആയി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 14,35,57,647 പരിശോധനകൾ നടത്തി. ബുധനാഴ്ച 11,11,698 പേരുടെ പരിശോധന നടത്തി. ഇന്ത്യയിൽ 50,000 താഴെ കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന 26മത്തെ ദിവസമാണിത്.
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 35,551 പേർക്ക് കൂടി കൊവിഡ് - India COVID-19
രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 95,34,965 ആയി. 4,22,943 സജീവ രോഗ ബാധിതരാണ് നിലവിലുള്ളത്.
രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 35,551 പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് ഏറ്റവും കൂടുതൽ സജീവ രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. സംസ്ഥാനത്ത് ഇതുവരെ 16,95,208 പേർക്ക് രോഗം ഭേദമായി. 47,357 പേർ വൈറസ് ബാധിച്ച് മരിച്ചു. ഡൽഹിയിൽ 30,302 സജീവ രോഗ ബാധിതരാണ് നിലവിലുള്ളത്. 5,38,680 പേർക്ക് രോഗം ഭേദമായപ്പോൾ 9,342 പേർ വൈറസ് ബാധിച്ച് മരിച്ചു.