ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,033 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഇതോടെ നിലവിലെ സജീവകേസുകളുടെ എണ്ണം 11,639 ആയി. 1,222 പേര്‍ കൂടി രോഗമുക്‌തി നേടിയതോടെ ഇന്ത്യയില്‍ ഇതുവരെയുള്ള രോഗമുക്തരുടെ എണ്ണം 4,24,98,789 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.
India Covid Updates| ആയിരം കടന്ന് വീണ്ടും പ്രതിദിന കൊവിഡ് രോഗികള്‍ - കൊവിഡ് കണക്ക്
കഴിഞ്ഞ 24 മണിക്കൂറില്‍ 1,033 പുതിയ രോഗികള്‍
India Covid Updates| ആയിരം കടന്ന് വീണ്ടും പ്രതിദിന കൊവിഡ് ബാധ
കഴിഞ്ഞ 24 മണിക്കൂറില്‍ 4,82,039 കൊവിഡ് ടെസ്‌റ്റുകളാണ് നടത്തിയത്. നിലവില്‍ പ്രതിദിന രോഗബാധ നിരക്ക് 0.21 ശതമാനമാണ്. രാജ്യവ്യാപക വാക്‌സീന്‍ കുത്തിവെയ്‌പ്പിന്‍റെ ഭാഗമായി ഇതുവരെ 185.2 കോടി പേര്‍ക്ക് പ്രതിരോധ കുത്തിവെയ്‌പ്പ് എടുത്തതായും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.
Also read: Kerala Covid Updates | സംസ്ഥാനത്ത് ഇന്ന് കൊവിഡ് 361 പേര്‍ക്ക് ; 369 പേര്‍ക്ക് രോഗമുക്തി