ന്യൂഡല്‍ഹി: കഴിഞ്ഞ 24മണിക്കൂറിനുള്ളില്‍ രാജ്യത്ത് 34,113 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 44877 കേസുകളാണ് ഞായറഴ്ച രേഖപ്പെടുത്തിയത്. പ്രതിദിന കൊവിഡ് കേസുകളില്‍ 24ശതമാനത്തിന്‍റെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് 346 കൊവിഡ് മരണങ്ങള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങളുടെ എണ്ണം 5,09,011ആയി.
രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 4,78,882ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 91,930 കൊവിഡ് രോഗികള്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 4,16,77,641പേര്‍ക്ക് കൊവിഡ് ഭേദമായി.