ന്യൂഡല്‍ഹി:ഇന്ത്യയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് രേഖപ്പെടുത്തിയത് 27,409 കൊവിഡ് കേസുകളാണ്. ഇന്നലെ ഇത് 34,113 കൊവിഡ് കേസുകളായിരുന്നു.
രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.23 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.63 ശതമാനമായും കുറഞ്ഞു. 4,23,127 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,29,536 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതോടെ രാജ്യത്ത് നടത്തിയ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 75.30 കോടിയായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 82,817 കൊവിഡ് രോഗികളാണ് രോഗമുക്തരായത്. കൊവിഡ് മുക്തരായവരുടെ എണ്ണം 4,17,60,458ആയി. 347 കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 173.42കോടി കൊവിഡ് വാക്‌സീന്‍ ഡോസുകളാണ് രാജ്യത്ത് ഇതുവരെ നല്‍കപ്പെട്ടത്.