ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചിട്ട് ഇന്നേക്ക് 100 ദിനം പിന്നിട്ടു. ഈ വർഷം ജനുവരി 16നാണ് രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ പ്രോഗ്രാം ആരംഭിച്ചത്. കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കുമായി ഏപ്രിൽ 18 വരെ 144 മില്യൺ ഡോസ് വാക്‌സിനാണ് വിതരണം ചെയ്‌തത്. ഇതിൽ 127 മില്യൺ കൊവിഷീൽഡ് വാക്‌സിനും 17 മില്യൺ കൊവിഡ് വാക്‌സിനുമാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം മഹാരാഷ്‌ട്രയിലാണ് കൂടുതൽ വാക്‌സിനേഷനുകൾ നടന്നത്. വാക്‌സിനേഷനിൽ രണ്ടാം സ്ഥാനത്ത് രാജസ്ഥാനുമാണ്. ഏപ്രിൽ 24 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയുടെ കൊവിഡ് വാക്‌സിനേഷൻ കണക്ക് 13.83 കോടി കടന്നു.
ഏപ്രിൽ 23ലെ കൊവിഡ് കണക്ക്
- 31 ലക്ഷത്തിലധികം കൊവിഡ് വാക്‌സിനുകൾ കേന്ദ്ര സർക്കാർ വിതരണം ചെയ്‌തു
- അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള കേസുകളാണ് സജീവ കൊവിഡ് രോഗികളിലെ 60 ശതമാനവും
- 24 മണിക്കൂറിൽ കൊവിഡ് മുക്തർ 1,38 ലക്ഷം കടന്നു
- മെയ്, ജൂൺ മാസങ്ങളിലായി പ്രധാൻമന്ത്രിഖരീബ്‌കല്യാൺ അന്ന യോജനക്ക് കീഴിൽ എൻഎഫ്എസ്എ ഗുണഭോക്‌താക്കൾക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യും.
- 5 കിലോ ഭക്ഷ്യധാന്യങ്ങളാണ് 80 കോടിയോളം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുക.