പോർബന്ദർ/ ഗുജറാത്ത്: ഗുജറാത്ത് തീരത്ത് നിന്നും വീണ്ടും പാകിസ്ഥാൻ ബോട്ട് പിടികൂടി. യസീൻ എന്ന ബോട്ടാണ് സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന 10 പാക് പൗരന്മാരെയും കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം രാത്രി അറബിക്കടലിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് കോസ്റ്റ് ഗാർഡ് അറബിക്കടലിൽ പാകിസ്ഥാൻ ബോട്ട് കണ്ടെത്തിയത്. തുടർന്ന് ബോട്ടും അതിലുണ്ടായിരുന്ന 10 പാക് പൗരന്മാരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 10 പേരെയും ബോട്ടും പോർബന്ദർ തീരത്ത് എത്തിച്ചു. ഇവരെ ചോദ്യം ചെയ്തതിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.