ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈനീസ് സേനയുടെ പിന്മാറ്റവുമായി ബന്ധപ്പെട്ട് പുതിയ ഘട്ട മിലിട്ടറി ചർച്ചക്ക് നാളെ തുടക്കമാകും. ഡെപ്സാങ് സമതലങ്ങളിൽ നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനൊപ്പം ഗോഗ്രയിൽ നിന്ന് സൈനികരെ പിൻവലിക്കാൻ ആവശ്യപ്പെടുമെന്നുമാണ് സൂചന. കഴിഞ്ഞ വർഷം മെയ് അഞ്ചിന് പാങ്കോങ് തടാക പ്രദേശങ്ങളിൽ ഉണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് അതിർത്തിയിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. തുടർന്ന് ഘട്ടങ്ങളായുള്ള സൈനിക നയതന്ത്ര ചർച്ചയുടെ ഫലമായി ഫെബ്രുവരിയിലാണ് പാങ്കോങ്ക് തടാകത്തിന്‍റെ വടക്ക്, തെക്ക് തീരങ്ങളിൽ നിന്ന് ഇരു സൈന്യങ്ങളും പിന്മാറിയത്.
ഇന്ത്യ - ചൈന സൈനിക ചർച്ച നാളെ മുതല്‍
ഗോഗ്രയിൽ നിന്ന് സൈനികരെ പിൻവലിക്കാൻ ആവശ്യപ്പെട്ടേക്കും
ഇന്ത്യയും ചൈനയും തമ്മിലുള്ള മിലിട്ടറി ചർച്ചകൾക്ക് നാളെ തുടക്കമാകും