ന്യൂഡൽഹി:പാങ്കോങ് തടാക പ്രദേശത്ത് നിന്നും പിന്മാറിയ ശേഷം ഇന്ത്യയും ചൈനയും 11-ാമത് കോർപ്‌സ് കമാൻഡർ ലെവൽ ചർച്ച അവസാനിച്ചു. ലഡാക്കിൽ വെള്ളിയാഴ്‌ച നടന്ന കൂടിക്കാഴ്‌ചയിൽ അവശേഷിക്കുന്ന ഗോഗ്ര, ഹോട്ട് സ്പ്രിങ്സ്, ഡെപ്‌സാങ് സമതലങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് പിന്മാറാനുള്ള തീരുമാനങ്ങളും ചർച്ച ചെയ്‌തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 13 മണിക്കൂറോളം നീണ്ടുനിന്ന ചർച്ച രാത്രി 11:30ന് സമാപിച്ചു.
കൂടുതൽ വായനയ്‌ക്ക്:കിഴക്കൻ ലഡാക്കില്‍ നിന്ന് പിന്മാറി ഇന്ത്യ- ചൈന സൈനികര്‍