ഇന്ത്യ ചൈന സീനിയർ കമാൻഡർ തല ചർച്ച ഉടനെന്ന് വിദേശകാര്യ മന്ത്രാലയം - കമാൻഡർ ലെവൽ ചർച്ച
അതിർത്തി പ്രശ്‌നങ്ങളും സൈനിക പിന്മാറ്റവും ചർച്ചയാകും. ഡിസംബർ 18നാണ് അവസാനമായി ഉന്നത കമാൻഡർ തല ചർച്ച നടന്നത്
ഇന്ത്യ ചൈന സീനിയർ കമാൻഡർ ലെവൽ ചർച്ച ഉടനെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യ ചൈന സീനിയർ കമാൻഡർ തല ചർച്ച ഉടൻ ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം. തിയതി സംബന്ധിച്ച് തീരുമാനമായില്ലെന്ന് എം.ഇ.എ വക്താവ് അനുരാഗ് ശ്രീവാസ്‌തവ മാധ്യമങ്ങളോട് പറഞ്ഞു. അതിർത്തി പ്രശ്‌നങ്ങളും സൈനിക പിന്മാറ്റവും ചർച്ചയാകും. കിഴക്കൻ ലഡാക്ക് ഏറ്റുമുട്ടലിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ നിരവധി ചർച്ചകൾ നടത്തിയിരുന്നു. ഡിസംബർ 18നാണ് അവസാനമായി ഉന്നത കമാൻഡർ തല ചർച്ച നടന്നത്.