ന്യൂഡല്‍ഹി :ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ലോക്‌സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടിന് (Mahua Moitra expels from Lok Sabha on cash for query case) പിന്നാലെ പ്രതികരണം വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. കംഗാരു കോടതി അതിന്‍റെ വധശിക്ഷ നടപ്പിലാക്കി എന്നായിരുന്നു മഹുവയുടെ പ്രതികരണം. പ്രതിപക്ഷത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ഒരു പാര്‍ലമെന്‍ററി പാനലിനെ ആയുധമാക്കുകയാണ് എന്നും മഹുവ മൊയ്‌ത്ര പറഞ്ഞു. താന്‍ പണമോ സമ്മാനങ്ങളോ കൈപ്പറ്റിയതിന് തെളിവില്ലെന്നും തൃണമൂല്‍ നേതാവ് വ്യക്തമാക്കി.
അതേസമയം ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ പകപോക്കല്‍ രാഷ്‌ട്രീയമാണ് മഹുവ മൊയ്‌ത്രയുടെ പുറകത്താകലിലൂടെ വ്യക്തമാകുന്നതെന്ന് ഇന്ത്യ സഖ്യം ആരോപിച്ചു (INDIA block on Mahua Moitra Expelling from Lok Sabha). പുതിയ സഭയിലെ കറുത്ത അധ്യായം എന്നാണ് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജൻ ചൗധരി തൃണമൂല്‍ നേതാവിനെതിരായ നടപടിയെ വിശേഷിപ്പിച്ചത്.
എത്തിക്‌സ് പാനല്‍ അംഗമായ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്‌പി) എംപി ഡാനിഷ് അലി എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് പ്രതികരിച്ചു (opposition leaders on Mahua Moitra Expelling from Lok Sabha). പാനല്‍ മേധാവി വിനോദ് കുമാര്‍ സോങ്കര്‍ മഹുവയോട് ചോദിച്ച ചോദ്യങ്ങളില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ അംഗങ്ങളില്‍ ഒരാളും ആിരുന്നു ഡാനിഷ് അലി.