കേരളം

kerala

ETV Bharat / bharat

അധിർ രഞ്ജൻ ചൗധരിയുടെ സസ്‌പെൻഷൻ; കോൺഗ്രസും ഇന്ത്യയും പ്രതിഷേധിക്കും - INDIA bloc leaders meeting Adhir Ranjan suspension

കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ സസ്‌പെൻഷനിൽ പ്രതിഷേധത്തിനൊരുങ്ങി ഇന്ത്യ മുന്നണി. മണിപ്പൂർ വിഷയത്തിലെടുക്കേണ്ട നിലപാടും ചർച്ചയാകും.

Congress Parliamentary Party meeting  Sonia Gandhi calls CPP meeting  Suspension of Congress MP Adhir Ranjan Chowdhury  Adhir Ranjan Chowdhury  അധിർ രഞ്ജൻ ചൗധരി  അധിർ രഞ്ജൻ ചൗധരി സസ്‌പെൻഷൻ  ഇന്ത്യ മുന്നണി യോഗം അധിർ രഞ്ജൻ ചൗധരി സസ്‌പെൻഷൻ  മണിപ്പൂർ  മണിപ്പൂർ വിഷയം രാജ്യസഭ  അധിർ രഞ്ജൻ ചൗധരി സസ്‌പെൻഷൻനിൽ ചർച്ച  ഇന്ത്യ  ഇന്ത്യ മുന്നണി യോഗം  കോൺഗ്രസ് യോഗം  കോൺഗ്രസ് എംപിമാരുടെ യോഗം
അധിർ രഞ്ജൻ ചൗധരി

By

Published : Aug 11, 2023, 10:29 AM IST

ന്യൂഡൽഹി : ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ അധിർ രഞ്ജൻ ചൗധരിയെ സസ്‌പെൻഡ് ചെയ്‌ത സംഭവത്തിൽ കൂട്ടായ പ്രതിഷേധത്തിന് നീക്കം. വിഷയം ചർച്ച ചെയ്യാൻ ഇന്ത്യ മുന്നണി യോഗം ചേർന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചേംബറിലാണ് യോഗം ചേർന്നത്.

മണിപ്പൂർ വിഷയത്തിൽ ചർച്ച നടത്തണമെന്ന ആവശ്യം രാജ്യസഭയിൽ അംഗീകരിക്കാത്തതിൽ ഇനി സ്വീകരിക്കേണ്ട നിലപാടും ചർച്ച വിഷയമാകും. ഇന്ത്യ മുന്നണിയുടെ യോഗത്തിന് ശേഷം കോൺഗ്രസ് എംപിമാരുടെ യോഗവും ചേരും. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം ചേരുക.

സസ്‌പെൻഷൻ വിഷയം ചർച്ച ചെയ്യുന്നതിനായി ലോക്‌സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് മാണിക്കം ടാഗോർ സഭ നടപടികൾ നിർത്തിവയ്ക്കുന്നതിനുള്ള പ്രമേയം അവതരിപ്പിക്കാനായി സ്‌പീക്കർ ഓം ബിർളയ്ക്ക് നോട്ടിസ് സമർപ്പിച്ചു. ഹിന്ദിയിൽ നിശബ്‌ദത എന്നർത്ഥം വരുന്ന 'നീരവിനെ' കുറിച്ച് സംസാരിക്കുകയും പ്രധാനമന്ത്രി മോദിയുടെ മൗനത്തോട് ഇത് താരതമ്യപ്പെടുത്തുകയും ചെയ്‌ത കാരണം ചൂണ്ടിക്കാട്ടി അധിർ രഞ്ജൻ ചൗധരിയെ ഒരു കാരണവുമില്ലാതെ സസ്പെൻഡ് ചെയ്‌തുവെന്നാണ് കോൺഗ്രസും ഇന്ത്യ മുന്നണിയും ആരോപിക്കുന്നത്. ഇത് വളരെ ആശങ്കാജനകമാണ്. നമ്മുടെ ജനാധിപത്യ തത്വങ്ങൾക്കെതിരെ ഉയർത്തുന്ന ചോദ്യങ്ങളാണിതെന്നും മാണിക്കം ടാഗോർ നല്‍കിയ നോട്ടിസിൽ പറയുന്നു.

ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത്, ഭരണ പ്രക്രിയ രൂപപ്പെടുത്തുന്നതിൽ തുറന്ന സംവാദവും ക്രിയാത്മക വിമർശനവും നിർണായക പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ ഉന്നയിച്ചതിന് ഒരു പാർലമെന്‍റ് അംഗത്തെ സസ്‌പെൻഡ് ചെയ്യുന്നതിലൂടെ കേന്ദ്ര സർക്കാർ അവരുടെ പോരായ്‌മകളെ ഉയർത്തിക്കാട്ടുകയാണ്. ജനാധിപത്യ അധികാരത്തെ സസ്പെൻഷനിലേക്ക് നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ സഭ തയ്യാറാകണമെന്നും അധിർ രഞ്ജൻ ചൗധരിയുടെ സസ്‌പെൻഷൻ സഭ പിൻവലിക്കണമെന്നും അത് ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയാണെന്നും നോട്ടീസില്‍ പറയുന്നു.

പാർലമെന്‍ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷി ഇന്നലെ വൈകിട്ടാണ് ലോക്‌സഭയിൽ അധിർ രഞ്ജൻ ചൗധരിയെ സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിമാരും സംസാരിക്കുമ്പോഴും ചർച്ച നടക്കുമ്പോഴും അധിർ രഞജ്ൻ ചൗധരി സഭയെ ശല്യപ്പെടുത്തുന്നു എന്ന വിഷയം ചൂണ്ടിക്കാട്ടിയാണ് പ്രമേയം അവതരിപ്പിച്ചത്. ശബ്‌ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്.

അവിശ്വസ പ്രമേയ ചർച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിർ രഞ്ജൻ ചൗധരി നടത്തിയ ചില പരാമർശങ്ങളാണ് ട്രഷറി ബെഞ്ചുകളെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിനെ സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചത്. എന്നാൽ പ്രധാനമന്ത്രി മോദിയെ അപമാനിക്കുകയല്ല തന്‍റെ ഉദ്ദേശ്യമെന്ന് അധിർ രഞ്ജൻ ചൗധരി പ്രതികരിച്ചു. 'ഞാൻ മോദിയെ അപമാനിച്ചിട്ടില്ല. എല്ലാ കാര്യങ്ങളെ കുറിച്ചും മോദി സംസാരിച്ചു. എന്നാൽ മണിപ്പൂർ വിഷയത്തിൽ അദ്ദേഹം നിശബ്‌ദനായി ഇരിക്കുകയാണ് ചെയ്‌തത്. അതിനെയാണ് താൻ ചോദ്യം ചെയ്‌തത്'- ചൗധരി പറഞ്ഞു.

ഹിന്ദിയിൽ നിശബ്‌ദത എന്നാണ് നീരവ് എന്ന വാക്കിന്‍റെ അർഥം. മണിപ്പൂർ വിഷയത്തിലെ അദ്ദേഹത്തിന്‍റെ മൗനത്തെയാണ് നീരവുമായി താരതമ്യപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details