ന്യൂഡല്‍ഹി:രാജ്യത്തുടനീളമായി അയ്യായിരത്തിലധികം കാറുകള്‍ മോഷ്‌ടിച്ച, ഏഴ് വര്‍ഷത്തിലധികമായി പൊലീസിനെ വട്ടം കറക്കിയ മോഷ്‌ടാവ് ഒടുവില്‍ പിടിയില്‍. ന്യൂഡല്‍ഹിയിലെ ഖാന്‍പുര്‍ എക്‌സ്‌റ്റന്‍ഷന്‍ സ്വദേശിയായ അനില്‍ ചൗഹാന്‍ എന്നയാളെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 200 ഓളം കേസുകള്‍ നിലവിലുണ്ട്.
മോഷ്‌ടിച്ച കാറില്‍ ആയുധ വിതരണത്തിനായാണ് അനില്‍ ഡല്‍ഹിയിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇതേ കുറിച്ച് വിവരം ലഭിച്ച സെന്‍ട്രല്‍ ഡല്‍ഹി പൊലീസിന്‍റെ സ്‌പെഷ്യല്‍ സ്റ്റാഫ് നടത്തിയ പരിശോധനയിലാണ് സെന്‍ട്രല്‍ ഡല്‍ഹി മേഖലയില്‍ നിന്നും ഇയാള്‍ പിടിയിലായത്. ആറ് പിസ്റ്റളുകളും ഏഴ് ലൈവ് കാട്രിഡ്‌ജുകളും പൊലീസ് ഇയാളില്‍ നിന്ന് കണ്ടെടുത്തു.
27 വര്‍ഷത്തിനിടെ പിടിയിലായത് രണ്ട് വട്ടം:രാജ്യത്തെ ഏറ്റവും വലിയ കാര്‍ മോഷ്‌ടാവാണ് ഇയാളെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് പതിറ്റാണ്ടിലധികമായി അനില്‍ കാര്‍ മോഷണം നടത്തിവരികയാണ്. എന്നാല്‍ 27 വര്‍ഷത്തിനിടെ രണ്ട് വട്ടം മാത്രമാണ് പൊലീസിന്‍റെ പിടിയിലായത്.