ന്യൂഡൽഹി: ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന കൊവിഡ് വാക്‌സിൻ ഭൂട്ടാൻ, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, സീഷെൽസ് എന്നി രാജ്യങ്ങളിലേക്ക് ബുധനാഴ്‌ച മുതൽ കയറ്റി അയക്കും. ശ്രീലങ്ക, അഫ്‌ഗാനിസ്ഥാൻ, മൗറീഷ്യസ് എന്നിവിടങ്ങളിലേക്ക് വാക്‌സിൻ കയറ്റുമതി ചെയ്യാനുള്ള അനുമതി കിട്ടുന്ന മുറയ്‌ക്ക് ആ രാജ്യങ്ങളിലേക്കുള്ള വിതരണവും ഇന്ത്യ ആരംഭിക്കും.
ഇന്ത്യ ആറ് രാജ്യങ്ങൾക്ക് കൊവിഡ് വാക്‌സിൻ വിതരണം ചെയ്യും - ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന കൊവിഡ് വാക്‌സിൻ
അയൽ രാജ്യങ്ങളും മറ്റ് സൗഹൃദ രാജ്യങ്ങളും ഇന്ത്യൻ നിർമിത വാക്‌സിനുകൾ അവിശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു
ഇന്ത്യ ആറ് രാജ്യങ്ങൾക്ക് കൊവിഡ് വാക്‌സിൻ വിതരണം ചെയ്യും
അയൽ രാജ്യങ്ങളും മറ്റ് സൗഹൃദ രാജ്യങ്ങളും ഇന്ത്യൻ നിർമിത വാക്‌സിനുകൾ അവിശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് വാക്സിനുകൾ വിതരണം ചെയ്യുന്നത് ഇന്ത്യ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നിർമ്മിക്കുന്ന കൊവിഷീൽഡ്, കൊവാക്‌സിൻ എന്നീ രണ്ട് കൊവിഡ് വാക്‌സിനുകൾക്ക് ഇന്ത്യ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിട്ടുണ്ട്.