ന്യൂഡല്‍ഹി:ഇന്ത്യയില്‍ നിന്നുള്ള സവാള കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.(India bans onion exports till March next year) ആഭ്യന്തരവിപണിയില്‍ സവാളയുടെ ലഭ്യത ഉറപ്പാക്കുന്നതിനും വില പിടിച്ച് നിര്‍ത്തുന്നതിനും വേണ്ടിയാണ് നടപടി. (To keep prices in check)
2024 മാര്‍ച്ച് 31വരെയാണ് ഉള്ളിക്കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ പ്രധാന ഉത്പാദക സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്റ്റോക്കുകള്‍ വിപണിയില്‍ എത്താത്തതാണ് വില കൂടാന്‍ കാരണമെന്ന വിലയിരുത്തലുണ്ട്. വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി നേരത്തെ രണ്ട് ഘട്ടങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ ഏഴ് ലക്ഷം ടണ്‍ സവാള അധികമായി സംഭരിച്ചിരുന്നു. (Directorate general of foreign trade)