കേരളം

kerala

ETV Bharat / bharat

ഇന്ത്യയും ബംഗ്ലാദേശും  വാണിജ്യ സെക്രട്ടറിതല ചർച്ച നടന്നു - ഇന്ത്യ-ബംഗ്ലാദേശ് ചര്‍ച്ച

ഇന്ത്യയുടെ ആറാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ബംഗ്ലാദേശ്.

India, Bangladesh Commerce Secretary-level talks  ഇന്ത്യ, ബംഗ്ലാദേശ് വാണിജ്യ സെക്രട്ടറിതല ചർച്ച  ഇന്ത്യ-ബംഗ്ലാദേശ് ചര്‍ച്ച  India Bangladesh meeting
ഇന്ത്യയും ബംഗ്ലാദേശും ഡൽഹിയിൽ വാണിജ്യ സെക്രട്ടറിതല ചർച്ചകൾ നടത്തി

By

Published : Mar 5, 2022, 2:19 PM IST

ന്യൂഡല്‍ഹി: പരസ്പരം താത്പര്യമുള്ള വിവിധ വിഷയങ്ങളിൽ ഇന്ത്യയും ബംഗ്ലാദേശും വാണിജ്യ സെക്രട്ടറി തലത്തിൽ ചർച്ച നടത്തിയതായി വാണിജ്യ, വ്യവസായ മന്ത്രാലയം വാര്‍ത്ത കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ പ്രതിനിധി സംഘത്തെ വാണിജ്യ സെക്രട്ടറി ബിവിആർ സുബ്രഹ്മണ്യവും, ബംഗ്ലാദേശ് പ്രതിനിധി സംഘത്തെ വാണിജ്യ മന്ത്രാലയത്തിലെ സീനിയർ സെക്രട്ടറി തപൻ കാന്തി ഘോഷും നയിച്ചു.

റെയിൽവേ അടിസ്ഥാന സൗകര്യ വികസനം, തുറമുഖ അടിസ്ഥാന സൗകര്യ വികസനം, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) സംബന്ധിച്ച സംയുക്ത പഠനം, അതിർത്തി ഹാറ്റുകൾ എന്നിവ ഉൾപ്പെടെ വിവിധ വിഷയങ്ങളിലാണ് ഇരുപക്ഷവും ചർച്ചകൾ നടത്തിയത്.

also read: യുക്രൈനില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

അതേസമയം ഇരുരാജ്യങ്ങളുടേയും ജോയിന്‍റ് വർക്കിങ് ഗ്രൂപ്പിന്‍റെ (ജെഡബ്ല്യുജി) 14-ാമത് യോഗം ബുധനാഴ്‌ച ചേര്‍ന്നിരുന്നു. പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളിലാണ് ചര്‍ച്ച നടന്നത്. ഇന്ത്യയുടെ ആറാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ബംഗ്ലാദേശ്.

ABOUT THE AUTHOR

...view details