ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയുമായുള്ള ആദ്യ മന്ത്രിതല ചര്‍ച്ച ഇന്ന് ന്യൂഡല്‍ഹിയില്‍ വച്ച് നടക്കും. ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്‌നും പ്രതിരോധ മന്ത്രി പീറ്റർ ഡട്ടനും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 7 ലോക് കല്യാണ്‍ മാര്‍ഗിലുള്ള അദ്ദേഹത്തിന്‍റെ വസതിയിൽ വച്ച് വൈകുന്നേരം 4.30ന് ഓസ്‌ട്രേലിയന്‍ മന്ത്രിമാര്‍ സന്ദർശിക്കും.
രാവിലെ ദേശീയ യുദ്ധ സ്‌മാരകത്തിൽ പുഷ്‌പചക്രം അർപ്പിച്ചതിന് ശേഷം 10.30ന് പെയ്ൻ ഹൈദരാബാദ് ഹൗസിൽ വച്ച് എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തും. വൈകുന്നേരം 3 മണിക്ക് ജവഹർലാൽ നെഹ്റു ഭവനിലെ മുത്തമ്മ ഹാളിൽ നടക്കുന്ന പത്രസമ്മേളനത്തിലും പെയ്‌ന്‍ പങ്കെടുക്കും. സാമ്പത്തിക സുരക്ഷ, സൈബർ, കാലാവസ്ഥ, നിര്‍ണായക സാങ്കേതികവിദ്യ, വിതരണ ശൃംഖലകൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ മന്ത്രിമാർ ചർച്ച ചെയ്യും.
പരസ്‌പര ബന്ധം മെച്ചപ്പെട്ടു