ന്യൂഡൽഹി :ഇന്ത്യൻ പൗരന്മാർക്ക് ചൈനയിൽ പ്രവേശനം അനുവദിക്കണമെന്ന് കേന്ദ്രം. പഠനം, ജോലി എന്നിവ ചെയ്യുന്ന പൗരന്മാർക്ക് വേണ്ടിയാണ് ആവശ്യമുന്നയിച്ചത്. ഇക്കാര്യം ചൈനയുമായി ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ചൈനീസ് പൗരന്മാർക്ക് ഇന്ത്യയിലേക്ക് പ്രവേശനാനുമതി ഉണ്ട്. എന്നാൽ ഇന്ത്യൻ പൗരന്മാർക്ക് ചൈനയിലേക്ക് പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ നവംബർ മുതലാണ് ചൈന യാത്രാവിലക്ക് ഏർപ്പെടുത്തിയത്.