ന്യൂഡല്‍ഹി: അഫ്‌ഗാന്‍ പൗരന്മാര്‍ക്കായി വിസ ചട്ടങ്ങളില്‍ മാറ്റം വരുത്തി ഇന്ത്യ. അഫ്‌ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്കായി പുതിയ ഇലക്‌ട്രോണിക് വിസ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. അഫ്‌ഗാന്‍ പൗരന്മാരുടെ അപേക്ഷകള്‍ വേഗത്തിലാക്കുകയാണ് ലക്ഷ്യം. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് നിര്‍ണായക പ്രഖ്യാപനം.
അഫ്‌ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് വിസ അപേക്ഷകൾക്കായി 'ഇ-എമർജൻസി എക്‌സ്-മിസ്‌ക് വിസ' എന്ന പുതിയ വിഭാഗം ഇലക്ട്രോണിക് വിസ അവതരിപ്പിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.