കേരളം

kerala

ETV Bharat / bharat

ഇന്ത്യ-ചൈന ചർച്ച തുടരുമെന്ന് പ്രതിരോധ മന്ത്രാലയം - resolve border dispute

അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും കിഴക്കൻ ലഡാക്കിലെ ചുഷൂളിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെതുടർന്നാണ് തുടർ ചർച്ച.

India-China dialogue to resolve border dispute  resolve border dispute to continue  Ministry of Defence  അതിർത്തി തർക്കം  ചർച്ച പരാജയം  സമാധാന ചർച്ച  resolve border dispute  border issue
ഇന്ത്യ-ചൈന ചർച്ച തുടരുമെന്ന് പ്രതിരോധ മന്ത്രാലയം

By

Published : Nov 8, 2020, 12:42 PM IST

ന്യൂഡൽഹി: ഇന്ത്യ-ചൈന ചർച്ച തുടരാനൊരുങ്ങി ഇരു രാജ്യങ്ങളും. സമാധാന ചർച്ച തുടരാൻ ഇരു രാജ്യങ്ങളും സമ്മതിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യയും ചൈനയും കിഴക്കൻ ലഡാക്കിലെ ചുഷൂളിൽ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

യഥാർഥ നിയന്ത്രണ രേഖയിലെ സൈനിക പിന്മാറ്റ ചർച്ചയിൽ ക്രിയാത്മകമായ അഭിപ്രായം പങ്കുവച്ചെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സൈനികർ സംയമനം പാലിക്കുന്നുണ്ടെന്നും തെറ്റിദ്ധാരണ ഒഴിവാക്കണമെന്നും ഇരു രാജ്യങ്ങളും സമ്മതിച്ചതായി മന്ത്രാലയം പ്രസ്‌താവനയിൽ പറയുന്നു. അതിർത്തിയിൽ അധിക സൈന്യത്തെ വിന്യസിക്കില്ലെന്നും നിലവിലുള്ള സൈന്യം അതിർത്തിയിൽ തുടരും. നിലവിൽ അതിർത്തിയിൽ മൈനസ് 20 ഡിഗ്രി സെൽഷ്യസ് താപനിലയാണുള്ളത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള എട്ടാം കോർപ്‌സ് കമാൻഡർ തല ചർച്ച രാവിലെ 9.30 ന് ആരംഭിച്ച് വെള്ളിയാഴ്‌ച രാത്രി ഏഴ് മണിക്ക് അവസാനിച്ചിരുന്നു. ഇതാദ്യമായാണ് ലെഫ്റ്റനൻ്റ് ജനറൽ പി.ജി.കെ മേനോൻ നിർണായക ചർച്ചയിൽ ഇന്ത്യൻ സൈനിക പ്രതിനിധികളെ നയിച്ചത്. നേരത്തെ അദ്ദേഹം അത്തരം രണ്ട് ചർച്ചകളിൽ പങ്കെടുത്തിരുന്നുവെങ്കിലും പ്രതിനിധി സംഘത്തെ നയിച്ചത് അന്നത്തെ ലെഫ്റ്റനൻ്റ് ജനറൽ ഹരീന്ദർ സിങ് ആയിരുന്നു. വിദേശകാര്യ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി നവീൻ ശ്രീവാസ്‌തവയും സംഘത്തിൻ്റെ ഭാഗമായിരുന്നു.

അതേസമയം നിയന്ത്രണ രേഖയിലെ സ്ഥിതി സങ്കീർണമാണെന്നും ചൈനയുമായുള്ള യുദ്ധം തള്ളിക്കളയാനാവില്ലെന്നും ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. നിലവിലെ ചൈനീസ് സൈനിക നടപടികളിൽ ഇളവ് നൽകാനാവില്ലെന്നും സ്ഥിതി സംഘർഷാവസ്ഥയിലാണെന്നും ജനറൽ റാവത്ത് പറഞ്ഞു.

ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി ലഡാക്കിലെ തെറ്റായ പ്രവർത്തനത്തിന് പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങൾ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ആറുമാസമായി തുടരുന്ന സംഘർഷാവസ്ഥ പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളിലെയും സൈനിക മേധാവികൾ ഏഴുതവണ കൂടിക്കാഴ്‌ച നടത്തി. ഒക്‌ടോബർ 12ന് നടന്ന ഏട്ടാമത്തെ കൂടിക്കാഴ്‌ച പകുതിയിൽ നിർത്തുകയായിരുന്നു.

ABOUT THE AUTHOR

...view details