ന്യൂഡൽഹി: ഒക്‌ടോബർ 21ന് രാജ്യം 100 കോടി കൊവിഡ് വാക്‌സിനേഷൻ പിന്നിടുമെന്ന് ആരോഗ്യ മന്ത്രാലയം. അന്നേ ദിവസം വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. 100 കോടി വാക്‌സിനേഷൻ ആഘോഷത്തിന്‍റെ ഭാഗമായി മികച്ച ലോഗോ നിർമിക്കുന്നയാൾക്ക് സമ്മാനം നൽകുമെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
ചരിത്രത്തിലേക്ക് വാക്‌സിനേഷൻ
കഴിഞ്ഞ 24 മണിക്കൂറിൽ 8,36,118 വാക്‌സിൻ ഡോസുകൾ കൂടി വിതരണം ചെയ്‌തതോടെ ഇതുവരെ രാജ്യത്ത് 97.23 കോടി വാക്‌സിനാണ് വിതരണം ചെയ്‌തത്. വ്യാഴാഴ്‌ചയോടെ വാക്‌സിനേഷൻ 100 കോടി പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും അതൊരു ചരിത്ര സംഭവം ആയിരിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ആരോഗ്യ പ്രവർത്തകരിൽ 1,03,75,703 പേർക്ക് ആദ്യ ഡോസും 90,68,232 പേർക്കും രണ്ട് ഡോസും ലഭിച്ചുവെന്നും കണക്കുകൾ പറയുന്നു. മുന്നണി പ്രവർത്തകരിൽ 90,68,232 പേർ ആദ്യ ഡോസും 1,54,90,253 പേർ രണ്ട് ഡോസും സ്വീകരിച്ചു.
18 മുതൽ 44 മുതൽ പ്രായപരിധിയിലുള്ളവരിൽ 39,14,51,891 പേർ രണ്ട് ഡോസും സ്വീകരിച്ചുവെന്നും 45 മുതൽ 59 പ്രായപരിധിയിലുള്ളവരിൽ 16,73,04,569 പേർ ആദ്യ ഡോസും 8,53,97,182 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 60 വയസിന് മുകളിലുള്ളവരിൽ 10,55,20,693 പേർക്ക് ആദ്യ ഡോസും 6,08,66,741 പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 17,861 രോഗികൾ കൂടി രോഗമുക്തരായതോടെ രോഗമുക്തരാകുന്നവരുടെ ശതമാനം 98.08 ആയി.
READ MORE:വാക്സിൻ വിതരണത്തില്‍ രാജ്യം 100 കോടിയിലേക്ക്: മൻസുഖ് മാണ്ഡവ്യ