ന്യൂഡൽഹി : രാജ്യത്ത് പുതുതായി 18,346 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3,38,53,048 ആയി. 24 മണിക്കൂറിനിടെ 263 പേര്‍ മരിച്ചതോടെ ആകെ മരണം 4,49,260 ആയി. 201 ദിവസത്തിനിടെ നിലവിലുള്ള ആകെ രോഗികളുടെ എണ്ണം 2,52,902 ആയി കുറഞ്ഞു.
29,639 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,31,50,886 ആയി ഉയർന്നു. 7.93 അണ് രോഗമുക്‌തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.61 ശതമാനമായി രേഖപ്പെടുത്തി. കഴിഞ്ഞ 36 ദിവസമായി ഇത് മൂന്ന് ശതമാനത്തിൽ താഴെയാണ് ഈ നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.66 ശതമാനമായി രേഖപ്പെടുത്തി.