ന്യൂഡല്‍ഹി:രാജ്യത്ത് 31,923 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,35,63,421 കടന്നു. നിലവില്‍ 3,01,640 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 282 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 4,46,050 കടന്നു. 97.77 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
COVID-19: രാജ്യത്ത് 31,923 പേര്‍ക്ക് കൂടി രോഗം - രാജ്യത്തെ കൊവിഡ് രോഗികള്‍
നിലവില്‍ 3,01,640 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 282 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 4,46,050 കടന്നു. 97.77 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
![COVID-19: രാജ്യത്ത് 31,923 പേര്‍ക്ക് കൂടി രോഗം India added 31 India COVID COVID UPDATE INDIA India covid update news രാജ്യത്തെ കൊവിഡ് കണക്ക് രാജ്യത്ത് കൊവിഡ് രോഗം രാജ്യത്തെ കൊവിഡ് രോഗികള്‍ കൊവിഡ് രോഗമുക്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13145702-thumbnail-3x2-covid.jpg)
COVID-19: രാജ്യത്ത് 31,923 പേര്‍ക്ക് കൂടി കൊവിഡ്
കൂടുതല്‍ വായനക്ക്: കൊവിഡ്; പൊന്‍മുടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
15,27,443 പരിശോധനകളാണ് കഴിഞ്ഞ മണിക്കൂറില്‍ നടത്തിയത്. ഇതോടെ 55,83,67,013 പരിശോധനകള്‍ നടത്തി. 2.09 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3,28,15,731 പേര്‍ രോഗമുക്തിരായി. ഇതുവരെ 83.39 കോടി വാക്സിനുകളാണ് വിതരണം ചെയ്തത്. മഹാരാഷ്ട്ര 1,38,664, കർണാടക 37,668, തമിഴ്നാട് 35,400, ഡൽഹി 25,085, കേരളം 24,039, ഉത്തർപ്രദേശ് 22,888, പശ്ചിമ ബംഗാള്‍ 18,691 എന്നിങ്ങനെ സംസ്ഥാനങ്ങളിലെ ഉയര്‍ന്ന് മരണ നിരക്ക്.